എം എസ് എം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി നുഅ്മാന്‍ ശിബിലി പ്രസി, ഹാമിദ് സെക്രട്ടറി
തിരൂര്‍: മലപ്പുറം വെസ്റ്റ് ജില്ലയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള എം എസ് എം ഭാരവാഹികളെ ജില്ലാ പ്രതിനിധി സംഗമം തെരഞ്ഞെടുത്തു. നുഅ്മാന്‍ ശിബിലി (പ്രസിഡന്റ്), ഇ ഒ ഹാമിദ് സനീന്‍ (സെക്രട്ടറി), സകരിയ പാറപ്പുറത്ത് (ട്രഷറര്‍), മുഹ്‌സിന്‍ നെല്ലിക്കാട്, ഹിഷാം പുത്തൂര്‍പള്ളിക്കല്‍, ഹഫീസ് താനാളൂര്‍, ഫഹീം ചങ്ങരംകുളം (വൈ.പ്രസി), ശബിന്‍ രണ്ടത്താണി, റഷാദ് പറവണ്ണ, മുനീബ് കരിപറമ്പ്, ജാസിം ചെനക്കലങ്ങാടി (ജോ.സെക്ര), ഹസിന്‍ മര്‍സൂഖ്, നിഹാല്‍ ചങ്ങരംകുളം, നസല്‍ പരപ്പനങ്ങാടി, നബീല്‍ അല്ലൂര്‍, വാബില്‍ ചങ്ങരംകുളം (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. പ്രതിനിധി സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ഇ ഒ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഫാസില്‍ പുത്തൂര്‍പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഷഹീര്‍ വെട്ടം, ശരീഫ് കോട്ടക്കല്‍, ഹബീബ് നീരോല്‍പ്പാലം, നൗഫല്‍ പറവന്നൂര്‍, മുഹ്‌സിന്‍ നെല്ലിക്കാട് പ്രസംഗിച്ചു.