മലപ്പുറം വെസ്റ്റ് ജില്ല കണ്‍വന്‍ഷന്‍
തിരുര്‍: മൃതദേഹത്തില്‍ നിന്ന് കോവിഡ് പകരില്ലെന്നിരിക്കെ, മയ്യിത്ത് സംസ്‌കരണത്തിന് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് കെ എ എം മര്‍കസുദ്ദഅ്‌വ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുല്‍കരീം എന്‍ജിനിയര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, എംടി മനാഫ്, ജില്ലാ സെക്രട്ടറി ആബിദ് മദനി, മൂസക്കുട്ടി മദനി, ശരീഫ് കോട്ടക്കല്‍, ഇ ഒ ഫൈസല്‍, സി വി ലത്തീഫ്, ടി ഇബ്‌റാഹിം അന്‍സാരി, ഹുസൈന്‍ കുറ്റൂര്‍, തസ്‌ലീന കുഴിപ്പുറം, ശുഫൈന തിരൂരങ്ങാടി, അബ്ദുല്‍ അസീസ്, കെ ഹിശാം പ്രസംഗിച്ചു.