മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം തസ്‌കിയത്ത് സംഗമം
തിരൂര്‍: വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ കാലികപ്രസക്തമാണെന്നും അതനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ജീവിതത്തിലെ എല്ലാ വഴികളിലും മാര്‍ഗദര്‍ശനം ലഭിക്കുമെന്നും ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. ‘വ്രതം വിശുദ്ധി വിമോചനം’ റമദാന്‍ കാമ്പയിനോടനുബന്ധിച്ച് മര്‍കസുദ്ദഅ്‌വയുടെ യൂട്യൂബ് ചാനലില്‍ നടന്ന തസ്‌കിയത്ത് സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി കുന്നുംപുറം അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, ജലീന്‍ മദനി വയനാട്, ഇ ഒ അബ്ദുന്നാസര്‍, ജില്ലാ സെക്രട്ടറി ഷരീഫ് കോട്ടക്കല്‍, അബ്ദുല്‍കരീം എഞ്ചിനീയര്‍, ആബിദ് മദനി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ ജലീല്‍, യൂനുസ് മയ്യേരി പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ആയിരം കുടുംബങ്ങള്‍ക്ക് നോമ്പ്തുറ വിഭവങ്ങള്‍ നല്‍കി.