മലപ്പുറം ഈസ്റ്റ് ജില്ലയില്‍ ശബാബ്- പുടവ ഏരിയാ സംഗമങ്ങള്‍
മഞ്ചേരി: ശബാബ്- പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ‘സിഗ്‌നേച്ചര്‍ 3.0’ പേരില്‍ ഏരിയാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മഞ്ചേരി, മങ്കട, മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഞ്ചേരി ഏരിയാ സംഗമം മഞ്ചേരി ഇസ്‌ലാമിക് സെന്ററില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് യു പി യഹ്‌യാ ഖാന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, ജില്ലാ സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, ഇല്യാസ് മോങ്ങം, ഹബീബ് റഹ്മാന്‍ മങ്കട, ബാനു ടീച്ചര്‍ പ്രസംഗിച്ചു.
അരീക്കോട്, കീഴുപറമ്പ, വാഴക്കാട് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന അരീക്കോട് ഏരിയാ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹ്‌സിന്‍ തൃപ്പനച്ചി, ജില്ലാ ട്രഷറര്‍ ഫാസില്‍ ആലുക്കല്‍, റിഹാസ് പുലാമന്തോള്‍, നവാസ് കുനിയില്‍, അബ്ദുറഷീദ് ഉഗ്രപുരം, മുഹ്‌സിന പത്തനാപുരം പ്രസംഗിച്ചു.
നിലമ്പൂര്‍, എടവണ്ണ, വണ്ടൂര്‍, എടക്കര മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിലമ്പൂര്‍ ഏരിയാ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹ്‌സിന്‍ തൃപ്പനച്ചി, ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, ഫസലുറഹ്മാന്‍, മുസ്ഫര്‍ റഷാദ്, ഷമീര്‍ പന്തലിങ്ങല്‍, എം ജി എം ജില്ലാ ട്രഷറര്‍ ആശിബ പത്തപ്പിരിയം പ്രസംഗിച്ചു.
