ഫാസിസ്റ്റ് വിരുദ്ധ നിലപാടില്‍ വിട്ടുവീഴ്ച അരുത്: കെ എന്‍ എം ജില്ലാ കൗണ്‍സില്‍
മലപ്പുറം: ഫാസിസ്റ്റ് വിരുദ്ധ നിലപാടും ജനാധിപത്യ സാമൂഹ്യ പ്രതിബദ്ധതയും വികസന കാഴ്ചപ്പാടും ഉള്ളവരെ വിജയിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കല്ലട കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ, അലി മദനി മൊറയൂര്‍, ബി പി എ ഗഫൂര്‍, ശാക്കിര്‍ ബാബു കുനിയില്‍, ശംസുദ്ദീന്‍ അയനിക്കോട്, വി ടി ഹംസ, എം കെ മൂസ ആമയൂര്‍, ഡോ. യു പി യഹ്‌യാഖാന്‍, അബ്ദുറഷീദ് ഉഗ്രപുരം, എം കെ ബഷീര്‍ പുളിക്കല്‍, അസീസ് തെരട്ടമ്മല്‍, അബു തറയില്‍, കെ എം ബഷീര്‍, അബ്ദുസ്സലാം വണ്ടൂര്‍, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഷമീര്‍ പന്തലിങ്ങല്‍, അബ്ദുന്നാസര്‍ സുല്ലമി സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ ജുവൈരിയ്യ അന്‍വാരിയ്യക്കുള്ള ഉപഹാരം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി സമ്മാനിച്ചു.