മലപ്പുറം ഈസ്റ്റ് ജില്ലാ ശബാബ് കണ്‍വെന്‍ഷന്‍
മഞ്ചേരി: ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ല ശബാബ് കണ്‍വെന്‍ഷന്‍ സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല സെക്രട്ടറി കെ അബ്ദുല്‍ അസീസ്, എം ജി എം ജില്ല പ്രസിഡന്റ് സി എം സനിയ്യ, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഷാനിഫ് വാഴക്കാട്, വി ടി ഹംസ, ഫാസില്‍ ആലുക്കല്‍, ഇല്യാസ് മോങ്ങം പ്രസംഗിച്ചു.