മലപ്പുറം ഈസ്റ്റ് ജില്ല എം എസ് എം മിസ്ബാഹ് സംഗമം
മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ല എം എസ് എം സംഘടിപ്പിച്ച മിസ്ബാഹ് സംഗമം സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സഹീര്‍ വെട്ടം ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍ മുഖ്യാതിഥിയായിരുന്നു. ഇരുപത്തഞ്ചാമത് മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, മിസ്ബാഹ് സംസ്ഥാന കണ്‍വീനര്‍ ഇസ്ഹാഖ് കടലുണ്ടി, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, എം ജി എം ജില്ലാ സെക്രട്ടറി താഹിറ ടീച്ചര്‍ മോങ്ങം, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് ഫിദ ബിസ്മ മങ്കട, ആദില്‍ നസീഫ് ഫാറൂഖി, ഡോ. സി എ ഉസാമ, ശഹീര്‍ പുല്ലൂര്‍, ജംഷാദ് എടക്കര, ഫസ്‌ന കരുളായി, റോഷന്‍ പൂക്കോട്ടുംപാടം, നജീബ് തവനൂര്‍ പങ്കെടുത്തു.