മലപ്പുറം ഈസ്റ്റ് ജില്ലയില്‍ എം ജി എം കാമ്പയിന് തുടക്കമായി
വാഴക്കാട്: ‘ധാര്‍മികതക്കായി കൈകോര്‍ക്കാം’ പ്രമേയത്തില്‍ മലപ്പുറം ഈസ്റ്റ് ജില്ലാ എം ജി എം സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. സംസ്ഥാന സെക്രട്ടറി ബുഷ്‌റ നജാത്തിയ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി താഹിറ ടീച്ചര്‍ മോങ്ങം അധ്യക്ഷത വഹിച്ചു. മുഹ്‌സിന പത്തനാപുരം, സുഹ്‌റ തച്ചണ്ണ, ഡോ. ജുവൈരിയ, സി എം സനിയ്യ ടീച്ചര്‍, ജുനൈസ് ഫാറൂഖി, റുക്‌സാന വാഴക്കാട്, കെ അബ്ദുശ്ശുക്കൂര്‍, ഹനൂന പുളിക്കല്‍, ശാക്കിറ വാഴക്കാട് പ്രസംഗിച്ചു.