മൗലികാവകാശ നിഷേധം ഭരണഘടനാവിരുദ്ധം – കെ എന്‍ എം ജില്ലാ കോണ്‍ഷിയന്‍ഷ്യ
എടവണ്ണ: മൗലികാവകാശ നിഷേധം ഭരണഘടനാ വിരുദ്ധമാണന്നും ഹിജാബിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വര്‍ഗീയത പടര്‍ത്തുന്ന ഫാസിസ്റ്റ് നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കോണ്‍ഷിയന്‍ഷ്യ ആവശ്യപ്പെട്ടു. എടവണ്ണ ഇസ്‌ലാഹി സെന്ററില്‍ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാ ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ ജെ യു സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ അബ്ദുല്‍അസീസ് മദനി, കെ എന്‍ എം മര്‍ കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് തെരട്ടമ്മല്‍, ട്രഷറര്‍ അബ്ദുല്‍കരീം സുല്ലമി, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, മൂസാ സുല്ലമി ആമയൂര്‍, വി ടി ഹംസ, വി പി അഹമ്മദ് കുട്ടി, അബ്ദുര്‍റശീദ് ഉഗ്രപുരം, ശാക്കിര്‍ബാബു കുനിയില്‍, വീരാന്‍ സലഫി, ജലീല്‍ മോങ്ങം, ശുക്കൂര്‍ വാഴക്കാട് പ്രസംഗിച്ചു.