മാതൃസംഗമം
ശ്രീമൂലനഗരം: കൗമാരക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന സ്വഭാവദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ കുടുംബത്തില്‍ നിന്നുതന്നെ നടപടിയുണ്ടാവണമെന്ന് ശ്രീമൂലനഗരം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച മാതൃസംഗമം അഭിപ്രായപ്പെട്ടു. അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍ മണ്ണാര്‍ക്കാട് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഇ എം അബ്ദുറഹ്മാന്‍, എം കെ ശാക്കിര്‍, കെ എം ജാബിര്‍, എം പി അബ്ദുറഹ്മാന്‍, റസീന ഫെബിന്‍, പി എസ് ഷാനവാസ് പ്രസംഗിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ‘കണ്ണാടി’ മാഗസിന്‍ പ്രകാശനം ചെയ്തു. പ്രതിഭകള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.