30 Friday
January 2026
2026 January 30
1447 Chabân 11

ലോകത്തിന്റെ ഹൃദയത്തില്‍ തറച്ച മോര്‍ഗന്റെയും ഗനീമിന്റെയും സംഭാഷണം


ലോകകപ്പ് ഫുട്‌ബോളിന് സമാരംഭം കുറിച്ചപ്പോള്‍ ലോകം ചര്‍ച്ച ചെയ്ത മറ്റൊന്നായിരുന്നു വിഖ്യാത യു എസ് നടനും ഓസ്‌കാര്‍ ജേതാവുമായ മോര്‍ഗന്‍ ഫ്രീമാനും ഖത്തരി ബാലന്‍ ഗനീം അല്‍ മുഫ്തഹും തമ്മില്‍ നടന്ന സംഭാഷണം. ഗനീമിന്റെ മനോഹരമായ ഖുര്‍ആന്‍ പാരായണവും അതിന്റെ വിശദീകരണവും ഗനീമിന്റെ കൂടെ തറയില്‍ ഇരുന്ന് പരസ്പരം സംഭാഷണത്തിലേര്‍പ്പെട്ട ഫ്രീമാനുമാണ് ലോകത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയത്. ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജില്‍ നിന്നു ഗനീം അല്‍ മുഫ്തഹ് ഹൃദ്യമായി മോര്‍ഗനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഗനീമിന്റെ അടുത്തെത്തിയ ഫ്രീമാന്‍ സാവധാനം നിലത്തിരുന്നു. തുടര്‍ന്ന് ഫ്രീമാന്‍ ഗനീമിനോടായി ചോദിച്ചു: ”ഒരു വഴി മാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുന്നത്?” ഇതിന് ഗനീം മറുപടി പറഞ്ഞത് വിശുദ്ധ ഖുര്‍ആനിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു.

Back to Top