മൂസ മുഹമ്മദ് പുന്നോല്‍
ശിബില്‍ റാസിന്‍ പുന്നോല്‍
പുന്നോല്‍: തലശ്ശേരി, പുന്നോല്‍, മാഹി പ്രദേശത്ത് ഇസ്‌ലാഹി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മൂസ മുഹമ്മദ് നിര്യാതനായി. പുന്നോല്‍ സലഫി സെന്റര്‍ സ്ഥാപകാംഗവും സെക്രട്ടറിയുമായിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ദൗത്യനിര്‍വഹണത്തില്‍ ആദ്യ കാലത്ത് യഥാസ്ഥിതികരില്‍ നിന്ന് ധാരാളം എതിര്‍പ്പുകളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പുന്നോല്‍ സലഫി സകാത്ത് സെല്‍, ന്യൂമാഹി പഞ്ചായത്ത് മുസ്‌ലിംലീഗ്, എം എസ് എസ്, ഇഖ്‌റഅ് ട്രസ്റ്റ് എന്നിവയുടെ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരന്നു. ദീര്‍ഘകാലം റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹിയായിരുന്നു. പ്രദേശത്തെ ഒട്ടേറെ സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. കര്‍മ്മവീഥിയില്‍ ധന്യമായ പ്രവര്‍ത്തനം കാഴ്ചവെച്ചു കൊണ്ടാണ് അദ്ദേഹം യാത്രയായത്. ഭാര്യ: ടി കെ സീനത്ത്, മക്കള്‍: സുഫീറ, ശരീഫ്, പര്‍വീസ്, അഷ്ഫാഖ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ (ആമീന്‍)