സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം
മോങ്ങം: കേരളത്തിന്റെ സവിശേഷമായ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നു മോങ്ങം അല്‍ഫിത്‌റ ഓഡിറ്റോറിയത്തില്‍ നടന്ന എന്റിച്ച് സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ശാക്കിര്‍ ബാബു കുനിയില്‍ ഉദ്ഘാടനം ചെയ്തു. ഹമീദലി മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ വീരാന്‍ സലഫി പ്രഭാഷണം നടത്തി. ജലീല്‍ മോങ്ങം, റഷീദ്, കെ അഹമദ് കബീര്‍, നദീര്‍ ഫാറൂഖി, കെ മുസ്തഫ, റഫീഖ് വള്ളുവമ്പ്രം, എം ജി എം ജില്ലാ സെക്രട്ടറി ത്വാഹിറ ടീച്ചര്‍, ഡോ. ജുബൈരിയ, എ കെ സലീനപ്രസംഗിച്ചു.