26 Thursday
June 2025
2025 June 26
1447 Mouharrem 0

മൊയ്തീന്‍കോയ

മുര്‍ശിദ് പാലത്ത്


പാലത്ത്: പ്രദേശത്ത് ഇസ്‌ലാഹീ ചലനങ്ങള്‍ക്ക് തുടക്കമിട്ട ആദ്യകാല സംഘാടകരിലൊരാളെയാണ് മുണ്ടക്കര മൊയ്തീന്‍കോയ സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ആദര്‍ശപ്രസ്ഥാനത്തെ സംഘടനാ രൂപത്തില്‍ സംവിധാനിക്കുന്നതിലും അതിന് നേതൃത്വം കൊടുത്തതിലും അദ്ദേഹത്തി ന്റെ പങ്ക് വലുതാണ്. താന്‍ മനസ്സിലാക്കിയ സത്യം ആരുടെ മുന്നിലും അഭിമാനത്തോടെയും ആര്‍ജവത്തോടെയും പറയാനും പ്രവര്‍ത്തിക്കാനുമുള്ള അദ്ദേഹത്തിന്റെ തന്റേടം മാതൃകാപരമായിരുന്നു.
പാലത്തും സമീപ പ്രദേശങ്ങളിലും ഇസ്‌ലാഹീ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിലും മുജാഹിദ് സമ്മേളനങ്ങള്‍ക്ക് വിഭവങ്ങള്‍ സമാഹരിക്കുന്നതിലുമെല്ലാം അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പോളിടെക്‌നിക് അധ്യാപകനായിരുന്ന അദ്ദേഹം തന്റെ സര്‍വീസ് മേഖലയും ആദര്‍ശ പ്രബോധത്തിന് ഉപയോഗിച്ചിരുന്നു.
ഇസ്‌ലാഹീ ആദര്‍ശത്തെ കയ്യൂക്ക്‌കൊണ്ട് നേരിടാനുള്ള യാഥാസ്ഥിതികരുടെ ശ്രമങ്ങള്‍ക്ക് തടയിടുന്നതില്‍ അദ്ദേഹത്തിന്റെ ധീരതയും ശാരീരിക കരുത്തും ഉപയോഗപ്പെട്ടിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതോടൊപ്പം പാലത്ത് ഹിമായത്തുദ്ദീന്‍ സംഘം മെമ്പര്‍, നവീന വായനശാല പ്രസിഡന്റ്, ലൈബ്രേറിയന്‍, കര്‍ഷക കോണ്‍ഗ്രസ് അംഗം തുടങ്ങിയ പൊതു പ്രവര്‍ത്തനരംഗത്തും അദ്ദേഹം സജീവമായിരുന്നു.
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രദേശത്തെ ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇസ്‌ലാഹീ ആദര്‍ശ പ്രബോധന വീഥിയില്‍ കര്‍മോത്സുകരായ മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കുള്ള തലമുറയെ പിന്‍ഗാമികളാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്.
ഭാര്യ: മര്‍യം. മക്കള്‍: സലീം എം (കെ എന്‍ എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം ട്രഷറര്‍, പാലത്ത് ശാഖാ സെക്രട്ടറി, കുറ്റിപ്പുറം ഗവ.പോളിടെക്‌നിക് അധ്യാപകന്‍), ജാബിര്‍, ഹബീബ, മഹ്ബൂബ, ഷാദിയ.

Back to Top