മോദിക്കാലം ഓര്‍മയുണ്ടാവണം
മുഹമ്മദ് അന്‍വര്‍ വടകര
ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന സങ്കല്‍പത്തെ കുഴിച്ചുമൂടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയാണ് മോദി മൂന്നാംവട്ടം ജനവിധി തേടുന്നത്. മതേതര സങ്കല്‍പത്തെ കുഴിച്ചുമൂടി സവര്‍ണ ഹിന്ദുത്വയ്ക്ക് പ്രാധാന്യമുള്ള ഹിന്ദു രാജ്യം പടുത്തുയര്‍ത്തുക എന്നതാണ് സംഘപരിവാരം ലക്ഷ്യമിടുന്നത്. പത്തു വര്‍ഷം കൊണ്ട് അവര്‍ എടുത്തുവെച്ച പടവുകളെക്കുറിച്ചു ബോധമില്ലാത്തവരായി നമ്മള്‍ മാറിക്കൂടാ. അവരുടെ കപട വാഗ്ദാനങ്ങളും ഹിന്ദുത്വ നടപടികളും ഓര്‍മയിലുണ്ടാവണം.
വിദ്വേഷം പ്രചരിപ്പിച്ചും ഒരു സമൂഹത്തെ മുഴുവന്‍ അപരവത്കരിച്ചും വലിയ തോതില്‍ വോട്ടു നേടാന്‍ മോദി സര്‍ക്കാരിനു കഴിയുന്നു. വെറുപ്പിന്റെ രാഷ്ട്രീയം മതി, യഥാര്‍ഥ വികസനം വേണമെന്നില്ല എന്ന തത്വം പ്രാവര്‍ത്തികമാക്കി എന്നതാണ് അവരുടെ വിജയം. അടിയന്തരാവസ്ഥ തത്വത്തില്‍ പ്രയോഗിക്കാതെ, ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും, പ്രതിരോധിക്കുന്ന ശബ്ദങ്ങളെ യുഎപിഎ ചാര്‍ത്തി ജയിലിലടച്ചും പണം കൊടുത്ത് പ്രതിയോഗികളെ വിലയ്ക്ക് വാങ്ങിയും, ‘ജനാധിപത്യം’ എന്ന് പേരില്‍ മാത്രമുള്ള ഭരണം. നമ്മള്‍ ബോധമുള്ളവരാവുകയും സമ്മതിദാനാവകാശം നല്ല നിലയില്‍ വിനിയോഗിക്കുകയും ചെയ്യുക എന്നതു മാത്രമാണ് പോംവഴി.