29 Thursday
January 2026
2026 January 29
1447 Chabân 10

സഘപരിവാറിനെ വിളിച്ചുവരുത്തുന്നത് ആത്മഹത്യാപരം


മഞ്ചേരി: അവകാശ സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാറിന് അധികാര പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നവര്‍ ഖേദിക്കേണ്ടിവരുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ എംപവര്‍മെന്റ് സമ്മിറ്റ് അഭിപ്രായപ്പെട്ടു. റബ്ബറിന്റെ വില പോലും മനുഷ്യന് കല്പിക്കാതെ തല്ലിക്കൊല്ലലും ബുള്‍ഡോസര്‍ ഭീകരതയും ആരാധനാലയങ്ങളെ തകര്‍ക്കലുമെല്ലാം ഭരണകൂട തണലില്‍ ചെയ്തുകൂട്ടുന്നവരെ കേവലം 300 രൂപക്ക് വേണ്ടി വിളിച്ചു വരുത്തുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയണം. മുസ്‌ലിംകള്‍ക്കെതിരില്‍ വിദ്വേഷ പ്രചാരണം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. സമ്മിറ്റ് സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ് യാഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അബ്ദുല്‍അസീസ്, ട്രഷറര്‍ എം പി അബ്ദുല്‍കരീം സുല്ലമി, വി ടി ഹംസ, വി പി അഹ്മദ് കുട്ടി, നൂറുദ്ദീന്‍ എടവണ്ണ, അബ്ദുറഷീദ് ഉഗ്രപുരം, ശാക്കിര്‍ബാബു കുനിയില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വീരാന്‍ സലഫി, അബ്ദുല്‍ജലീല്‍ മോങ്ങം, കെ എം ബഷീര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, എം എസ് എം ജില്ലാ സെക്രട്ടറി ഷഹീര്‍ പുല്ലൂര്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി പ്രസംഗിച്ചു.

Back to Top