27 Saturday
July 2024
2024 July 27
1446 Mouharrem 20

മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം യുവജാഗ്രത


പരപ്പനങ്ങാടി: ബഹുസ്വരതയും ആശയവൈവിധ്യങ്ങളും കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷ അവകാശങ്ങളും ഫെഡറലിസവും നിലനിര്‍ത്താനും ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല യുവജാഗ്രത സദസ്സ് ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മാഈല്‍ കരിയാട് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഖയ്യൂം അധ്യക്ഷത വഹിച്ചു. ഡോ. സുഫ്‌യാന്‍ അബ്ദുസത്താര്‍, റിഹാസ് പുലാമന്തോള്‍, പി മൂസക്കുട്ടി മദനി, റസീം ഹാറൂന്‍, ടി കെ എന്‍ ഹാരിസ്, ഹബീബ് നീരോല്‍പ്പാലം പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x