7 Wednesday
October 2026
2026 October 7
1448 Rabie Al-Âkher 24

മലപ്പുറം വെസ്റ്റ് ജില്ല ഖത്തീബ് ശില്പശാല


തിരൂരങ്ങാടി: പുരോഗമനത്തിന്റെ ഓമനപ്പേരിട്ട് ഉദാര ലൈംഗികതയും ലഹരിയും സമൂഹത്തിലേക്ക് ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ മത പ്രബോധകര്‍ക്ക് ഏറെ ഉത്തരവാദിത്തമുണ്ടെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ഖത്തീബ് ശില്പശാല അഭിപ്രായപ്പെട്ടു. ശില്പശാല കേരള ഖത്തീബ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈസ് പ്രസിഡന്റ് പി മൂസക്കുട്ടി മദനി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ സുല്ലമി കൊച്ചിന്‍, ഡോ. സി മുഹമ്മദ് അന്‍സാരി, മുസ്തഫ മൗലവി നില മ്പൂര്‍, എം ടി മനാഫ്, എം ടി അയ്യൂബ്, കെ ടി ഗുല്‍സാര്‍ പ്രസംഗിച്ചു.

Back to Top