മലപ്പുറം ഈസ്റ്റ് ജില്ലയില്‍ വെളിച്ചം ശില്‍പശാല

മഞ്ചേരി: ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി ‘തന്‍വീര്‍’ വെളിച്ചം ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന കണ്‍വീനര്‍ എം പി അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, ഐ എസ് എം ജില്ലാ സമിതി അംഗങ്ങളായ ജൗഹര്‍ അയനിക്കോട് അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഹബീബ് റഹ്മാന്‍ മങ്കട, ഇല്യാസ് മോങ്ങം, മുസ്ഫര്‍ മമ്പാട്, ഫാസില്‍ ആലുക്കല്‍, ഹബീബ് മൊറയൂര്‍, ഫസലു റഹ്മാന്‍ എളമ്പിലാക്കോട്, നുഅ്മാന്‍ കടന്നമണ്ണ, സമീര്‍ പന്തലിങ്ങല്‍, വി ടി ഹംസ, എം ജി എം ജില്ലാ പ്രസിഡന്റ് സനിയ ടീച്ചര്‍ പ്രസംഗിച്ചു.
