8 Wednesday
April 2026
2026 April 8
1447 Chawwâl 20

മലപ്പുറം ഈസ്റ്റ് ജില്ലാ സര്‍ഗോത്സവം: അരീക്കോട് മണ്ഡലം ജേതാക്കള്‍


അരീക്കോട്: മലപ്പുറം ഈസ്റ്റ് ജില്ലാ സി ഐ ഇ ആര്‍, എം എസ് എം സര്‍ഗോത്സവത്തില്‍ 220 പോയിന്റ് നേടി അരീക്കോട് മണ്ഡലം ഓവറോള്‍ ചാമ്പ്യന്മാരായി. 219 പോയിന്റ് നേടി നിലമ്പൂര്‍ രണ്ടാംസ്ഥാനവും 202 പോയിന്റ് നേടി എടവണ്ണ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മില്‍ദ എടവണ്ണ (ചില്‍ഡ്രന്‍സ്), പി ഹിന അരീക്കോട് (സബ്ജൂനിയര്‍), ഹലീം മുഹമ്മദ് എടവണ്ണ (ജൂനിയര്‍), അസ്‌ലഹ് മങ്കട, റുബ ഹനാന്‍ മഞ്ചേരി (ടീന്‍സ്) എന്നിവര്‍ വ്യക്തിഗത ജേതാക്കളായി. സര്‍ഗോത്സവം ജില്ല പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത് കുറുമാടന്‍ ഉദ്ഘാടനം ചെയ്തു. ഗായകന്‍ കബീര്‍ എടവണ്ണ മുഖ്യാതിഥിയായി. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹിയ ഖാന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ എ നൂറുദ്ദീന്‍ ട്രോഫി സമ്മാനിച്ചു. കെ അബ്ദുല്‍ അസീസ്, ബഷീര്‍ മൂര്‍ക്കനാട്, ഡോ. ലബീദ് അരീക്കോട്, ഡാനിഷ് തെരട്ടമ്മല്‍, ലിയാഖത്തലി, ഷഹീര്‍ പുല്ലൂര്‍, നജീബ് തവനൂര്‍, ഫഹീം ആലുക്കല്‍, ജൗഹര്‍ അരൂര്‍, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.

Back to Top