ഐക്യപ്പെടാന്‍ ആഹ്വാനം ചെയ്ത് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഇഫ്ത്വാര്‍ സംഗമം
മഞ്ചേരി: ജനാധിപത്യ മതേതര ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ ആശങ്ക പങ്കുവെച്ച് പരസ്പര സഹകരണത്തിന്റെ സന്ദേശം കൈമാറി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്ത്വാര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി. ആശയ തലത്തില്‍ വേറിട്ടു പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഐക്യപ്പെടാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചത് ഏറെ പ്രത്യാശക്ക് വക നല്കുന്നതായിരുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
സൗഹൃദ ഇഫ്താര്‍ സംഗമം കേരളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യ ഖാന്‍ റമദാന്‍ സന്ദേശം നല്‍കി. ജില്ലാ ട്രഷറര്‍ എം പി അബ്ദുല്‍കരീം സുല്ലമി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് വി എസ് ജോയി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, അഡ്വ. സമദ്, അഡ്വ. സഫറുല്ല, വി കെ മുഹമ്മദലി, നാസര്‍ മാസ്റ്റര്‍ കിഴുപറമ്പ, മഞ്ചേരി നഗരസഭ ചെയര്‍പേര്‍സണ്‍ വി എം സുബൈദ, വി സുധാകരന്‍, സാജിദ് ബാബു, വി പി ഫിറോസ്, അഡ്വ. മുഹമ്മദ് ശരീഫ്, കെ ടി എം ഷാജഹാന്‍, ഷറഫുദ്ദീന്‍ മൗലവി, അഡ്വ. ബീന ജോസഫ്, പി മൂസ സ്വലാഹി, അബ്ദുല്‍അലി മഞ്ചേരി, കണ്ണിയന്‍ അബൂബക്കര്‍, കണ്ണിയന്‍ മുഹമ്മദലി, കെ അബ്ദുല്‍അസീസ്, വി ടി ഹംസ പ്രസംഗിച്ചു.
ഡോ. ജാബിര്‍ അമാനി, മൂസ സുല്ലമി ആമയൂര്‍, ആദില്‍ നസീഫ് മങ്കട, ഡോ. യൂനുസ് ചെങ്ങര, വി പി അഹമ്മദ് കുട്ടി, എ നൂറുദ്ദീന്‍, വീരാന്‍ സലഫി, ശാക്കിര്‍ ബാബു കുനിയില്‍, ജലീല്‍ മോങ്ങം, കെ എം ബഷീര്‍, ഡോ. എന്‍ ലബീദ്, കെ അബ്ദുറഷീദ്, ജൗഹര്‍ അയനിക്കോട്, ഷഹീര്‍ പുല്ലൂര്‍, ഫഹീം ആലുക്കല്‍, സനിയ ടീച്ചര്‍, താഹിറ ടീച്ചര്‍, കെ അഫീഫ നേതൃത്വം നല്‍കി.