മലപ്പുറം ഈസ്റ്റ് ജില്ല ഐ എസ് എം തസ്‌കിയത്ത് സംഗമം
മഞ്ചേരി: ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനെ വിശ്വാസികള്‍ ഗൗരവത്തോടെ സമീപിക്കണമെന്ന് മലപ്പുറം ഈസ്റ്റ് ജില്ലാ ഐ എസ് എം സംഘടിപ്പിച്ച തസ്‌കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍, സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, അബ്ദുറഷീദ് ഉഗ്രപുരം, എം എസ് എം സംസ്ഥാന പ്രസിഡന്റ് ആദില്‍ നസീഫ് മങ്കട, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, എം ജി എം ജില്ലാ പ്രസിഡന്റ് സി എം സനിയ്യ, ഹബീബ്‌റഹ്മാന്‍ മങ്കട പ്രസംഗിച്ചു.