മലപ്പുറം ഈസ്റ്റ് ജില്ല ഐ എസ് എം കൗണ്‍സിലും ഇഫ്താര്‍മീറ്റും

മഞ്ചേരി: രാജ്യം മുഴുവന്‍ ഔദ്യോഗിക ആശയ വിനിമയങ്ങളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം ഭരണഘടന അംഗീകരിക്കുന്ന ഭാഷാവൈവിധ്യത്തെ തകര്‍ക്കുന്നതാണെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, ഫൈസല്‍ നന്മണ്ട, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, അബ്ദുല്ലത്തീഫ് വൈലത്തൂര്‍, ഡോ. ഉസാമ തൃപ്പനച്ചി, ഫസലുറഹ്മാന്‍ നിലമ്പൂര്‍ പ്രസംഗിച്ചു. ഇഫ്താര്‍ സംഗമത്തില്‍ മുസ്തഫ അബ്ദുല്ലത്തീഫ് (യൂത്ത്‌ലീഗ്), സുനില്‍ വണ്ടൂര്‍ (യൂത്ത് കോണ്‍ഗ്രസ്സ്) അജ്മല്‍ കാരക്കുന്ന് (സോളിഡാരിറ്റി), ജംഷീര്‍ താളിയംകുണ്ട് (വിസ്ഡം യൂത്ത്), അസീസ് മാസ്റ്റര്‍, റിഹാസ് പുലാമന്തോള്‍, ഫാസില്‍ ആലുക്കല്‍, ഡോ. റസീല്‍ മൊയ്തീന്‍, ശഹീര്‍ പുല്ലൂര്‍, സനിയ ടീച്ചര്‍, ലുത്ഫ കുണ്ടുതോട് പ്രസംഗിച്ചു.
