30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

ഫാസിസത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഇരു മുന്നണികളും ജാഗരൂകരാകണം

തിരുവമ്പാടി മണ്ഡലം ഇസ്‌ലാഹീ സംഗമം കെ എന്‍ എം
മര്‍കസുദഅവ ജില്ലാ സെക്രട്ടറി അബ്ദുല്‍ റശീദ് മടവൂര്‍
ഉദ്ഘാടനം ചെയ്യുന്നു.


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിയെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഇരു മുന്നണികളും ജാഗ്രത പുലര്‍ത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച മിഷ്‌കാത്ത് ഇസ്‌ലാഹീ സംഗമം ആവശ്യപ്പെട്ടു. കേരളത്തിന്റെ സവിശേഷമായ മതേതര കാഴ്ചപ്പാടിനെ ബലപ്പെടുത്തും വിധമുള്ള ഫലമാണ് ഈ തെരഞ്ഞെടുപ്പില്‍ നാം പ്രതീക്ഷിക്കുന്നത്. വര്‍ഗീയതയോടും തീവ്രവാദത്തോടും ഒരു നിലയിലുമുള്ള നീക്ക് പോക്കും ഉണ്ടാകരുതെന്നും സംഗമം ഇരുമുന്നണി നേതൃത്വങ്ങളോടും അഭ്യര്‍ഥിച്ചു.
ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലായി നടന്ന സംഗമങ്ങളില്‍ സംസ്ഥാന ഭാരവാഹികളായ എം അഹ്മദ് കുട്ടി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, ഇസ്മായില്‍ കരിയാട്, സംസ്ഥാന പ്രതിനിധികളായ ടി പി ഹുസൈന്‍ കോയ, എം അബ്ദുല്‍റശീദ് മടവൂര്‍, ഡോ. ലബീദ് അരീക്കോട്, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇയ്യക്കാട്, ജില്ലാ ഭാരവാഹികളായ പി സി അബ്ദുറഹിമാന്‍, പി അബ്ദുറഹിമാന്‍ സുല്ലമി, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, മുഹമ്മദലി കൊളത്തറ, മഹ്ബൂബ് ഇടിയങ്ങര, സത്താര്‍ ഓമശ്ശേരി, എന്‍ ടി അബ്ദുറഹിമാന്‍, അക്ബര്‍ കാരപ്പറമ്പ്, നാസര്‍ എരഞ്ഞിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മണ്ഡലങ്ങളിലായി നടന്ന സംഗമങ്ങളില്‍ ആദര്‍ശം, പരിസ്ഥിതി, സംഘടന, സാമ്പത്തികം തുടങ്ങിയ സെഷനുകളില്‍ ചര്‍ച്ചയും പദ്ധതി ആസൂത്രണവും നടന്നു. രണ്ടായിരത്തോളം പ്രതിനിധികള്‍ സംബന്ധിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x