കൊടുവള്ളി വെസ്റ്റ് മണ്ഡലം മിശ്കാത്ത് സംഗമം
നരിക്കുനി: കെ എന്‍ എം കൊടുവള്ളി വെസ്റ്റ് മണ്ഡലം മിശ്കാത്ത് സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതിഅംഗം ടി പി ഹുസൈന്‍ കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രതിനിധി എം ടി അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, മണ്ഡലം ഭാരവാഹികളായ എന്‍ പി അബ്ദുറശീദ്, എം കെ ഇബ്‌റാഹീം, അസൈന്‍ സ്വലാഹി, ഐ എസ് എം ജില്ലാ സെക്രട്ടറി നസീം മടവൂര്‍, എം ജി എം മണ്ഡലം സെക്രട്ടറി ഷിറിന്‍ പുള്ളിക്കോത്ത്, എം സ് എം ജില്ലാ സെക്രട്ടറി ഷഹീം പാറന്നൂര്‍, എഞ്ചി. പി ഇബ്‌റാഹീം കുട്ടി, ഹമീദ് പാറന്നൂര്‍, അന്‍ഷിദ് പാറന്നൂര്‍ പ്രസംഗിച്ചു.