മിശ്കാത്ത് ശാഖാ സംഗമങ്ങള്‍ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി

തൃശൂര്‍ ജില്ലയിലെ കൂളിമുട്ടം ശാഖാ സംഗമം.
കോഴിക്കോട്: ആത്മശുദ്ധിയുടെയും ആദര്‍ശത്തിന്റെയും വെളിച്ചം പകരാന്‍ ഐ എസ് എം സംസ്ഥാന സമിതി നടപ്പാക്കിയ മിശ്കാത്ത് ശാഖാ സംഗമങ്ങളുടെ രണ്ട്, മൂന്ന് ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സംഗമങ്ങള്‍ നടന്നത്. തൗഹീദ്, തര്‍ബിയ, പ്രാര്‍ഥന, സൗഹൃദ കേരളം, ആനുകാലികം തുടങ്ങിയ സെഷനുകളിലായി പഠനക്ലാസ്സുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍ ഇഖ്ബാല്‍ ചെറുവാടി, ജൗഹര്‍ അയനിക്കോട്, നിയാസ് രണ്ടത്താണി, റാസി തീക്കുനി, സജ്ജാദ് ഫാറൂഖി, അയ്യൂബ് എടവനക്കാട്, മുഹ്‌സിന്‍ തൃശൂര്‍, സ്വാനി പാലക്കാട്, മുഫ്‌ലിഹ് കുട്ടമംഗലം, അന്‍സാര്‍ മാജിദ്, സിയാദ് കോട്ടയം, യാസര്‍ അറഫാത്ത്, റഫീഖ് കൊല്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മിശ്ക്കാത്ത് ശാഖാ സംഗമങ്ങളുടെ നാലാം ഘട്ടം ഡിസംബര്‍ 17, 18 തീയ്യതികളില്‍ നടക്കും.