8 Thursday
January 2026
2026 January 8
1447 Rajab 19

മിശ്കാത്ത് ശാഖാ സംഗമങ്ങള്‍ രണ്ടാംഘട്ടം പൂര്‍ത്തിയായി

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതി നടപ്പാക്കുന്ന മിശ്കാത്ത് ശാഖാ സംഗമങ്ങളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. വിവിധ യൂണിറ്റുകളില്‍ തൗഹീദ്, തര്‍ബിയ, പ്രാര്‍ഥന, ആനുകാലികം തുടങ്ങിയ സെഷനുകളില്‍ ചര്‍ച്ചകളും പഠനക്ലാസ്സുകളും നടന്നു. വിവിധ ജില്ലകളില്‍ ഇഖ്ബാല്‍ ചെറുവാടി, ജൗഹര്‍ അയനിക്കോട്, നിയാസ് രണ്ടത്താണി, റാസി തീക്കുനി, സജ്ജാദ് ഫാറൂഖി, അയ്യൂബ് എടവനക്കാട്, മുഹ്‌സിന്‍ തൃശൂര്‍, സ്വാനി പാലക്കാട്, മുഫ്‌ലിഹ് കുട്ടമംഗലം, അന്‍സാര്‍ മാജിദ്, സിയാദ് കോട്ടയം, യാസര്‍ അറഫാത്ത്, റഫീഖ് കൊല്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മിശ്കാത്ത് ശാഖാ സംഗമങ്ങളുടെ മൂന്നാംഘട്ടം നവംബറില്‍ നടക്കും.

Back to Top