മിശ്കാത്ത് ശാഖാ സംഗമങ്ങള്‍ ആരംഭിച്ചു

ഐ എസ് എം മിശ്കാത്ത് സംഗമങ്ങളുടെ സംസ്ഥാന ഉദ്ഘാടനം സൗത്ത് കൊടിയത്തൂരില്‍ സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ നിര്‍വഹിക്കുന്നു.
കോഴിക്കോട്: പ്രവര്‍ത്തകരുടെ തര്‍ബിയത്തും തസ്‌കിയത്തും ലക്ഷ്യമാക്കി ഐ എസ് എം സംസ്ഥാന സമിതി ആവിഷ്‌കരിച്ച നൂതന പദ്ധതിയായ മിശ്കാത്ത് സംഗമങ്ങള്‍ക്ക് തുടക്കമായി. ആദര്‍ശ പഠനത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് സ്വയം ശക്തിയാര്‍ജിക്കുന്നതിന് അവസരമൊരുക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. മിശ്കാത്ത് സംഗമങ്ങളെ ജില്ലാ, മണ്ഡലം, ശാഖാ സമിതികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
സംസ്ഥാന ഉദ്ഘാടനം സൗത്ത് കൊടിയത്തൂരില്‍ സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ നിര്‍വഹിച്ചു. മുക്കം മണ്ഡലം പ്രസിഡന്റ് പി സി അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, സംസ്ഥാന സെക്രട്ടറി ജിസാര്‍ ഇട്ടോളി, സി ടി ദില്‍ഷാദ്, സി പി സഫറാന്‍, ശൈജല്‍ കക്കാട്, റോബിന്‍ ഇബ്‌റാഹീം, നൗഷീറലി, ജവാദ് പ്രസംഗിച്ചു.
വിവിധ ജില്ലകളില്‍ നവാസ് അന്‍വാരി, ഡോ. സി എ ഉസാമ, നിയാസ് രണ്ടത്താണി, റാസി തീക്കുനി, ഫിറോസ് കൊച്ചി, മുഹ്‌സിന്‍ തൃശൂര്‍, സ്വാനി പാലക്കാട്, മുഫ്‌ലിഹ് കുട്ടമംഗലം, അന്‍സാര്‍ മാജിദ്, സിയാദ് കോട്ടയം, യാസിര്‍ അറഫാത്ത്, റഫീഖ് കൊല്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മിശ്കാത്ത് ശാഖാ സംഗമങ്ങളുടെ രണ്ടാംഘട്ടം ഒക്ടോബര്‍ 8-ന് വിവിധ ശാഖകളില്‍ നടക്കും.