മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഗ്രാന്‍ഡ് ഫിനാലെ ഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി റമദാന് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 25-ാമത് മിസ്ബാഹ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഗ്രാന്‍ഡ് ഫിനാലെ ഫലം പ്രഖ്യാപിച്ചു. പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടിയ 15 പേരെ ഉള്‍പ്പെടുത്തി ഓണ്‍ലൈനിലാണ് ലൈവ് ക്വിസ് മത്സരം നടത്തിയത്. ജനറല്‍ വിഭാഗം വിജയികള്‍: മുഹമ്മദ് ഹാരിസ് ജുബൈല്‍ (ഒന്നാംറാങ്ക്), സഹ്ല അബ്ദുല്‍ഹഖ് പുളിക്കല്‍ (രണ്ടാം റാങ്ക്), നുദ്റ സൈനബ്, ജുനൈദ ഹാരിസ് (മൂന്നാം റാങ്ക്). ജൂനിയര്‍ വിഭാഗം ജേതാക്കള്‍: അദ്നാന് ശരീഫ്, മദീഹ കാപ്രക്കാടന് (ഒന്നാംറാങ്ക്), ഇഷിത ഇല്യാസ് (രണ്ടാംറാങ്ക്), ആയിഷ അയ്യൂബ് (മൂന്നാം റാങ്ക്). മഹ്ബൂബ് കാപ്രക്കാടന്, സന ഫാത്തിമ, ഷിഫ്ന, മുഹമ്മദ് ഇസ്ഹാഖ് അരൂര്‍, ആയിഷ ആസാദ് ഖുബ, അസ്മ റഷീദ് കോയമ്പത്തൂര്‍, മാജിദ് അബ്ദുശ്ശുക്കൂര്‍ എന്നിവര്‍ മറ്റു റാങ്കുകള്‍ നേടി. എം എസ് എം സംസ്ഥാന പ്രതിനിധി സംഗമത്തില്‍ ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് വിജയികളെ പ്രഖ്യാപിച്ചു. കെ എന്‍ എം സെക്രട്ടറിമാരായ കെ പി സകരിയ്യ, ഇസ്മായില്‍ കരിയാട് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.