മിസ്ബാഹ് പ്രചാരണോദ്ഘാടനം
മഞ്ചേരി: എം എസ് എം മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രചരണോദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി നിര്‍വഹിച്ചു. എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍, റോഷന്‍ പൂക്കോട്ടുംപാടം, സഹല്‍ മുബാറക്, സുഹൈല്‍ മബ്‌റൂര്‍ പങ്കെടുത്തു.
