എം ജി എം ശില്‍പശാല
ഓമശ്ശേരി: ലിംഗ സമത്വത്തിന്റെ പേരില്‍ ലൈംഗിക അരാജകത്വത്തിന് വഴിയൊരുക്കുന്ന പാഠ്യപദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കൊടുവള്ളി ഈസ്റ്റ് മണ്ഡലം എം ജി എം സംഘടനാ ശില്‍പശാല അഭിപ്രായപ്പട്ടു. സദാചാരത്തിന് മുന്തിയ വില നല്‍കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി എം കെ പോക്കര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം ജി എം മണ്ഡലം ട്രഷറര്‍ സറീന കരുവമ്പൊയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സജ്‌ന പട്ടേല്‍താഴം, ജില്ലാ സെക്രട്ടറി ഷമീന, ട്രഷറര്‍ സമീറ ശില്‍പശാലക്ക് നേതൃത്വം നല്‍കി. ജസീല തിരുവമ്പാടി, പി വി സുബൈദ ഓമശ്ശേരി, സഫിയ കരുവമ്പൊയില്‍, ഹസീന പുത്തൂര്‍, സഫിയ മലോറം, എം ടി നജ്മ, മുസ്ഫിറ പ്രാവില്‍ പ്രസംഗിച്ചു.