എം ജി എം വര്‍ക്‌ഷോപ്പ്
കോഴിക്കോട്: സ്വയം വളരാനും ഇടപെടല്‍ സമൂഹത്തിന് ആശ്വാസമാവാനും പ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നതിനായി എം ജി എം സംസ്ഥാന സമിതി നടപ്പാക്കുന്ന ലംസ് കൗണ്‍സലിങ് പദ്ധതിയിലെ ആര്‍ പിമാര്‍ക്ക് വര്‍ക്‌ഷോപ്പ് സംഘടിപ്പിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി ടി ആയിശ ഉദ്ഘാടനം ചെയ്തു. പി ഐ റാഫിദ അധ്യക്ഷത വഹിച്ചു. ആരിഫ തിക്കോടി, ഹസനത്ത് പരപ്പനങ്ങാടി പ്രസംഗിച്ചു. ഗഫൂര്‍ തിക്കോടി, മന്‍സൂര്‍ ഒതായി പരിശീലനത്തിന് നേതൃത്വം നല്‍കി.