7 Wednesday
October 2026
2026 October 7
1448 Rabie Al-Âkher 24

എം ജി എം കേരള വിമന്‍സ് സമ്മിറ്റ് 500 അംഗ സന്നദ്ധ സംഘം സജ്ജമായി


പാലക്കാട്: ജനുവരി 22-ന് കോട്ട മൈതാനിയില്‍ സംഘടിപ്പിക്കുന്ന എം ജി എം കേരള വിമന്‍സ് സമ്മിറ്റ് വിജയത്തിന് 500 അംഗ സന്നദ്ധസംഘം സജ്ജമായി. യൂണിറ്റി സര്‍വീസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ജില്ലാ വളണ്ടിയര്‍ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ, കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍അലി മദനി, എം ജി എം സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട്, ജില്ലാ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ, ജില്ലാ സെക്രട്ടറി സലീമ ടീച്ചര്‍, ആയിഷ, യൂണിറ്റി സര്‍വീസ് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ റഫീഖ് നല്ലളം, ഫഹീം പുളിക്കല്‍, അബ്ദുറഷീദ്, സമീര്‍ ബാബു പങ്കെടുത്തു.

Back to Top