എം ജി എം വായനാ മത്സരം
തിരുര്‍: ദേശീയ വായനാ ദിനത്തിന്റെ ഭാഗമായായി എം ജി എം തിരൂര്‍ മണ്ഡലം കമ്മറ്റി വായനാമത്സരം സംഘടിപ്പിച്ചു. ടി നസീറ അന്‍വര്‍ ഒന്നാം സ്ഥാനവും നബ്ഹ ചേന്നര രണ്ടാം സ്ഥാനവും ഹസീന പറവണ്ണ, സമീറ മംഗലം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ ശാഖകളില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് മണ്ഡലം തല മത്സരത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പ്രസിഡന്റ് വി പി ആയിഷ അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി വി റംഷീദ ഉദ്ഘാടനം ചെയ്തു. സൈനബ കുറ്റൂര്‍, ആയിഷാബി പരന്നേക്കാട്, സി എം പി ഫാത്തിമ സുഹ്‌റ, ജുമാന ചേന്നര, ഫാത്തിമ സിദാബ്, റസീന ചെമ്പ്ര, റസീന വെട്ടം പ്രസംഗിച്ചു