എം ജി എം സംസ്ഥാന വായനാ മത്സരം ഷൈനി ഷമീറും ഫഹീമയും ജേതാക്കള്‍
കോഴിക്കോട്: എം ജി എം സംസ്ഥാന കമ്മിറ്റി ദേശീയ വായനാദിനത്തില്‍ വനിതകള്‍ക്കായി ഓണ്‍ലൈന്‍ വായനാ മത്സരം നടത്തി. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 27 മത്സരാര്‍ഥികള്‍ പങ്കെടുത്തു. കഥാകൃത്ത് അഷ്‌റഫ് കാവില്‍, യുവത സി ഇ ഒ ഹാറൂന്‍ കക്കാട്, ആകാശവാണി ന്യൂസ്‌റീഡര്‍ നിഷിത കുമാരി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. മത്സരത്തില്‍ ഷൈനി ഷമീര്‍ ആലപ്പുഴ ഒന്നാം സ്ഥാനവും ഫഹീമ ഷബീര്‍ വയനാട് രണ്ടാം സ്ഥാനവും നേടി. താഹിറ പാലക്കാട്, റസ്‌ന റിയാസ് കോഴിക്കോട് സൗത്ത് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. എം ജി എം സംസ്ഥാന ജന.സെക്രട്ടറി സല്‍ മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. കെ പി സകരിയ, ഷാന വാസ് പറവന്നൂര്‍, മറിയക്കുട്ടി സുല്ലമിയ്യ, നദീര്‍ കടവത്തൂര്‍, നദാ നസ്‌റിന്‍ നന്മണ്ട, അഫീഫ പൂനൂര്‍, ജുവൈരിയ പ്രസംഗിച്ചു.