എം ജി എം പ്രഭാഷണ പരിശീലന കോഴ്‌സ്
കോഴിക്കോട്: എം ജി എം സംസ്ഥാന സമിതി ദഅ്‌വാ വിഭാഗം സംഘടിപ്പിച്ച ‘മഅരിഫ’ പ്രഭാഷണ പരിശീലന കോഴ്‌സ് സംസ്ഥാന ജന.സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. പ്രബോധകയുടെ സംസ്‌കാരം, ദഅ്‌വത്ത് വിശ്വാസികളുടെ ബാധ്യത, വായനയുടെ ലോകം വിഷയങ്ങളില്‍ അഹമ്മദ് കുട്ടി മദനി, കെ പി സകരിയ, ബുഷ്‌റ നജാത്തിയ, റഹിം ഖുബ സംസാരിച്ചു. പ്രയോഗിക പരിശീലന സെഷന് എം ടി ഫരീദ നേതൃത്വം നല്‍കി. എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് പാത്തയ്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഹാഫിദ ശിഫ, ഫാത്തിമ ചാലിക്കര, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.