നല്ല കുടുംബത്തെ വാര്‍ത്തെടുക്കാന്‍ സ്ത്രീകള്‍ നേതൃത്വം നല്‍കണം – എം ജി എം
കോഴിക്കോട്: ലിബറലിസവും സ്വതന്ത്രലൈംഗികതയും പ്രചാരണ വിഷയമായ സമകാലിക സമൂഹത്തില്‍ നല്ല കുടുംബത്തെ സൃഷ്ടിക്കാന്‍ സ്ത്രീകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന് എം ജി എം സംസ്ഥാന സമിതി ‘സ്ത്രീ തലമുറയുടെ കരുത്തും വെളിച്ചവും’ പ്രമേയത്തില്‍ സംഘടിപ്പിച്ച ആദരം സംഗമം അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന മക്കളാണ് വരുംതലമുറയെ സൃഷ്ടിക്കുന്നത്. അവരില്‍ മൂല്യബോധമുള്ള വിദ്യാഭ്യാസവും ധാര്‍മിക, സാംസ്‌കാരിക ചിന്തയും വളര്‍ത്തിയെടുക്കാന്‍ വീടിനെക്കാള്‍ വലിയ സംവിധാനങ്ങളില്ല. ഇതിന് സ്ത്രീകള്‍ നേതൃത്വം നല്‍കണമെന്നും എം ജി എം ആവശ്യപ്പെട്ടു. സംഗമം എ ഐ സി സി മെമ്പര്‍ ഡോ. എം ഹരിപ്രിയ. ഉദ്ഘാടനം ചെയ്തു. പണ്ഡിതയും എഴുത്തുകാരിയുമായ എടവണ്ണ എ ജമീല ടീച്ചറെ ആദരിച്ചു. പാത്തേയ് കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, ജന. സെക്രട്ടറി സി ടി ആയിശ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഐ എസ് എം. സംസ്ഥാന സെക്രട്ടറി റഫീഖ് നല്ലളം, എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. നജാദ്, റാഫിദ ചങ്ങരംകുളം, അംന അഷ്‌റഫ്, ഫാത്തിമ അബ്ദുല്‍ വാരിഷ്, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.