എം ജി എം സഹവാസ ക്യാമ്പ്
കണ്ണൂര്‍: ‘വളരാം പറക്കാം ചുവടുപിഴക്കാതെ’ സന്ദേശവുമായി എം ജി എം ജില്ലാ സമിതി സംഘടിപ്പിച്ച പഞ്ചദിന സഹവാസ ക്യാമ്പ് ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ഫാതിമ ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മയില്‍ കരിയാട് പ്രഭാഷണം നടത്തി. കെ പി അസീസ്, കെ പി ഷഫീന പ്രസംഗിച്ചു. ഫൈസല്‍ നന്മണ്ട, സി പി അബ്ദുസ്സമദ്, സിറാജുദ്ദീന്‍ പറമ്പത്ത്, അബ്ദുല്‍ ജബ്ബാര്‍ മൗലവി, റമീസ് പാറാല്‍, ശറഫുദ്ദീന്‍ ഫാറൂഖി, ശംസുദ്ദീന്‍ പാലക്കോട്, ആദില്‍ നസീഫ് ക്ലാസെടുത്തു. സമാപന സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടേറിയറ്റംഗം അതാവുല്ല ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഐ ജി എം സംസ്ഥാന സമിതിയംഗം സുഹാന ഉമര്‍ അധ്യക്ഷത വഹിച്ചു. ടി പി റുസീന, മറിയം അന്‍വാരിയ്യ പ്രസംഗിച്ചു.