എം ജി എം ഖത്തര്‍ കണ്‍വന്‍ഷന്‍
ദോഹ: ലക്ഷദ്വീപിന്റെ തനതായ സാംസ്‌ക്കാരിക പൈതൃകത്തിനും ജീവനോപാധികള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ വികസനത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് എം ജി എം ഖത്തര്‍ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സൈനബ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. ഷര്‍മിന്‍ ഷാഹുല്‍, ജമീലാ നാസര്‍, സുലൈഖ അബ്ദുല്ല, സുഹറ ടീച്ചര്‍, ജസ്‌നി മുജീബ്, ബുഷ്‌റ ഇബ്‌റാഹീം, ജസി ഹാഫിസ്, ഷഹന താജുദ്ദീന്‍, നസീഫ നൂര്‍, ജംഷിദ അസ്‌ലം, ജനറല്‍ സെക്രട്ടറി തൗഹിദ റഷീദ്, അസ്മിന നാസര്‍ പ്രസംഗിച്ചു.