9 Thursday
April 2026
2026 April 9
1447 Chawwâl 21

എം ജി എം പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന യജ്ഞം


കൊടുവള്ളി: എം ജി എം കേരള വിമണ്‍ സമ്മിറ്റിന്റെ ഭാഗമായി ‘ശുചിത്വ കേരളത്തിനായി കൈകോര്‍ക്കാം’ സന്ദേശവുമായി കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി ആരാമ്പ്രം- മുനമ്പാറക്കല്‍ റോഡ് ശുചീകരിച്ചു. ശുചിത്വ ബോധവല്‍ക്കരണ മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായി വനിതകള്‍ ജനകീയ ശുചിത്വബോധനത്തില്‍ പങ്കെടുത്തു. കെ ഹുസൈന്‍കുട്ടി സുല്ലമി ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. എം ജി എം മണ്ഡലം പ്രസിഡന്റ് ഷക്കീല ആരാമ്പ്രം, സെക്രട്ടറി സഫിയ കോണിക്കല്‍, ഫാത്തിമ കുന്ദമംഗലം, ഇര്‍ഫാന റഷീദ്, റസീന കുന്ദമംഗലം, നില്‍വ ഫാത്തിമ, ബുഷ്‌റ സുബൈര്‍, ഷൈജൂന ഷാക്കിര്‍, സുബൈദ വേങ്ങോളി, സി കെ സുബൈദ നേതൃത്വം നല്‍കി.

Back to Top