13 Thursday
March 2025
2025 March 13
1446 Ramadân 13

എം ജി എം നിസ്‌വ പരിശീലന ക്യാമ്പ്

അരൂര്‍: കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിച്ച് വന്നവരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ജയില്‍ മോചിതരാക്കിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും സ്ത്രീ സമൂഹത്തോടുള്ള അനീതിയുമാണെന്ന് എം ജി എം സൗത്ത് സോണ്‍ സംഘടിപ്പിച്ച നിസ്‌വ പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍മജീദ്, ഡോ. ഹിലാല്‍ അയിരൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍, എം ജി എം സംസ്ഥാന വൈ. പ്രസിഡന്റ് ഖദീജ കൊച്ചി, എം ജി എം സൗത്ത് സോണ്‍ സെക്രട്ടറി നക്‌സി സുനീര്‍, ഷൈനി ഷമീര്‍ പ്രസംഗിച്ചു.

Back to Top