24 Friday
October 2025
2025 October 24
1447 Joumada I 2

സ്ത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പെണ്‍കുട്ടികള്‍ പരസ്യമാക്കണം: എം ജി എം

കണ്ണൂര്‍: സത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പരസ്യമാക്കാന്‍ പെണ്‍കുട്ടികള്‍ ധൈര്യം കാട്ടണമെന്നും രക്ഷിതാക്കള്‍ ഇതിനെ പിന്തുണക്കണമെന്നും എം ജി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആര്‍ദ്രതയും സഹാനുഭൂതിയുമുള്ള വിശാലമനസ്‌കരും മനശാസ്ത്രരും നിയമ വിദഗ്ധരുമടങ്ങിയവരെ വനിതാ കമ്മീഷനില്‍ ഉള്‍പ്പെടുത്താനും അധ്യക്ഷയാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി ടി ആയിഷ, ഹസീന വളപട്ടണം, സജ്‌ന ഏഴോം, ആയിഷ തലശ്ശേരി, ശമീമ ഇരിക്കൂര്‍, മറിയം കടവത്തൂര്‍, ജുനൈദ ചക്കരക്കല്‍, സജ്‌ന സാദിഖ് പൂതപ്പാറ, ശരീഫ കടവത്തൂര്‍, വി വി മഹ്മൂദ്, പി ടി പി മുസ്തഫ, സൈദ് കൊളേക്കര, അതാവുല്ല ഇരിക്കൂര്‍, ഉമ്മര്‍ കടവത്തൂര്‍, നാസര്‍ ധര്‍മ്മടം, അബ്ദുല്‍ജബ്ബാര്‍ മൗലവി വളപട്ടണം പ്രസംഗിച്ചു.

Back to Top