എം ജി എം ഖത്തര്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു
ദോഹ: അന്താരാഷ്ട്ര വനിതാ ദിനത്തോനടനുബന്ധിച്ച് എം ജി എം ഖത്തര്‍ ‘സോഷ്യല്‍വര്‍ക്ക് ലൈഫ് ബാലന്‍സ് ഇന്‍ ഫാമിലി’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. എം ജി എം എക്‌സിക്യുട്ടീവ് അംഗം ജസീല നാസര്‍ മോഡറേറ്ററായിരുന്നു.
നസീഹ മജീദ്, ഷഹാന ഇല്യാസ്, സലീന കൂലത്ത്, കല ലോവലിന്‍, മിനി സിബി, ബബിന, ഷൈനി കബീര്‍, ലത നായര്‍, നബീസകുട്ടി അബ്ദുല്‍കരീം, ദില്‍ബ മിദ്‌ലാജ്, നിമിഷ നിഷാദ് പ്രസംഗിച്ചു. ഷര്‍മിന്‍ ഷാഹുല്‍ സ്വാഗതവും ബുഷ്‌റ ഷമീര്‍ നന്ദിയും പറഞ്ഞു.