എം ജി എം മോറല്‍ ഹട്ട്

മുക്കം: പുതുതലമുറയില്‍ മതേതര ബോധവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കേണ്ട അധ്യാപകര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്ത് പാകുന്നത് അത്യന്തം ഉത്കണ്ഠയുളവാക്കുന്നുവെന്ന് എം ജി എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മോറല്‍ ഹട്ട് അഭിപ്രായപ്പെട്ടു. മുക്കം നഗരസഭ കൗണ്‍സിലര്‍ റംല ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് സഫൂറ ടീച്ചര്‍ അധ്യക്ഷതവഹിച്ചു.
കരിയര്‍ കൗണ്‍സിലര്‍ എം ടി ഫരിദ, സി പി അബ്ദുസ്സമദ്, അബ്ദുറഷീദ് ഉഗ്രപുരം, കെ എന്‍ എം ജില്ലാ സെക്രട്ടറി പി സി അബ്ദുറഹിമാന്, എം എസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. നജാദ് കൊടിയത്തൂര്‍, ഷമീന ഇയ്യക്കാട്, പി എ ആസാദ്, വി സി മറിയക്കുട്ടി സുല്ലമിയ്യ, നഫീസാ ബാപ്പുട്ടി, ശക്കീല ആരാമ്പ്രം, ഫാത്തിമ കുന്ദമംഗലം, സമീറാ തിരുത്തിയാട്, ഫിദ ഫൈസല്‍, ജമീല ടീച്ചര്‍ ചേറ്റൂര്‍, സാജിദ ചേന്ദമംഗല്ലൂര്‍, നജ്ല എന്‍ കെ, റസീന, സജ്ന പ്രസംഗിച്ചു.
