എം ജി എം വിമന്‍സ് ഗാതറിങ്

എം ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ വിമന്‍സ് ഗാതറിങ്ങില്‍ പ്രവര്‍ത്തകര്‍ ലഹരിക്കെതിരെ പ്രതിഷേധിക്കുന്നു.
മഞ്ചേരി: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും സമൂഹ മനസ്സാക്ഷി ഉണരണമെന്ന് എം ജി എം മലപ്പുറം ഈസ്റ്റ് ജില്ല വിമന്‍സ് ഗാതറിങ് അഭിപ്രായപ്പെട്ടു. സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധ്യമാക്കാനും സ്‌നേഹത്തിനും കരുതലിനുമൊപ്പം അടിയറ വെക്കാത്ത ധാര്‍മിക മൂല്യങ്ങള്‍ക്ക് മാതൃകയാകാനും സ്ത്രീസമൂഹത്തിന് സാധിക്കണം. മഞ്ചേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു. സി സനിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഫെബിന, ബി പി എ ബഷീര്‍, എം ടി മനാഫ്, വി ചിന്ന ടീച്ചര്‍, താഹിറ ടീച്ചര്‍, റസിയ മമ്പാട്, വി ടി ഹംസ പ്രസംഗിച്ചു.