എം ജി എം ലഹരി വിരുദ്ധ റാലി

എം ജി എം ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിഷേധ സംഗമം
ആലപ്പുഴ: എം ജി എം ജില്ലാ കമ്മിറ്റി ലഹരിവിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി. സക്കരിയ ബസാറില്‍ നിന്നാരംഭിച്ച റാലി വലിയകുളം മസ്ജിദ് റഹ്മയില്‍ സമാപിച്ചു. പ്രതിഷേധ സംഗമം മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ട്രഷറര്‍ അഡ്വ. ഇ എന്‍ ശാന്തിരാജ് ഉദ്ഘാടനം ചെയ്തു. റാലിക്ക് എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, ജില്ലാ സെക്രട്ടറി ഷരീഫ മദനിയ, ഖന്‍സ ബഷീര്‍, ഷൈനി ഷമീര്‍, സജിത സജീത്, സമീറ സമീര്‍, ആലിയ മുബാറക്, ഹിബ പര്‍വിന്‍, ശിഫ ഫാത്തിമ നേതൃത്വം നല്‍കി.