12 Wednesday
March 2025
2025 March 12
1446 Ramadân 12

എം ജി എം ജില്ലാ ത്രിദിന സഹവാസ ക്യാമ്പ്


കണ്ണൂര്‍: എം ജി എം ജില്ലാ ത്രിദിന സഹവാസ ക്യാമ്പ് വളപട്ടണം റഹ്മ സെന്ററില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ഉദ്ഘാടനം ചെയ്തു. എം ജി എം മണ്ഡലം പ്രസിഡന്റ് ശഫീന ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ടി എം മന്‍സൂര്‍, സുഹാന കെ, റുസീന ഫൈസല്‍, ഫര്‍സാന പ്രസംഗിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ശമീമ ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ ട്രഷറര്‍ കെ പി ഹസീന അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ കെ എല്‍ പി ഹാരിസ്, ഇസ്മായീല്‍ കരിയാട്, എം ജി എം ജില്ലാ സെക്രട്ടറി റുസീന ഫൈസല്‍, കെ സുഹാന, സഫ്‌വാന, ഷിഹാന, ഷാന, ഹാദിയ, ഹന, നദ, നജ പ്രസംഗിച്ചു.

Back to Top