ലിംഗ സമത്വവാദം സ്ത്രീകളെ അരക്ഷിതരാക്കും – എം ജി എം
കോഴിക്കോട്: ലിംഗ സമത്വം അജണ്ടയും ചര്‍ച്ചയുമാക്കി സമൂഹത്തിന്റെ സദാചാര കെട്ടുറപ്പ് തകര്‍ക്കാന്‍ ഭൗതികവാദികള്‍ നടത്തുന്ന ഗൂഢനീക്കങ്ങളെ മൂല്യബോധമുള്ളവര്‍ ചെറുത്ത് തോല്‍പിക്കണമെന്ന് എം ജി എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച വനിതാ സംഗമം അഭിപ്രായപ്പെട്ടു.
സ്ത്രീക്ക് സ്ത്രീയായി നിന്നുകൊണ്ട് തന്നെ നീതിയും സുരക്ഷയും പരിഗണനയും മനുഷ്യാവകാശവും ലഭ്യമാക്കിയും സമൂഹനിര്‍മ്മിതിയില്‍ അവരുടെ പങ്ക് തിരിച്ചറിഞ്ഞും സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ തയ്യാറാക്കുകയാണ് വേണ്ടത്. ലഹരിയുടെ ചതിക്കുഴിയില്‍ പെണ്‍കുട്ടികള്‍ വീഴുന്ന തുടരെത്തുടരെയുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാറും സമൂഹവും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ലഹരിമാഫിയകളെ പിടിച്ചുകെട്ടാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും എം ജി എം ആവശ്യപ്പെട്ടു. ‘നവലോകത്തിന് നന്മയുടെ സ്ത്രീത്വം’ പ്രമേയത്തില്‍ നടന്ന സംഗമം കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് സഫൂറ തിരുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായില്‍ കരിയാട്, പി ടി അബ്ദുല്‍മജീദ് സുല്ലമി, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.
‘ലിംഗസമത്വം: ഒളി അജണ്ടകള്‍ക്കെതിരെ പെണ്‍ പ്രതിരോധം’ ചര്‍ച്ചയില്‍ എം ജി എം സംസ്ഥാന ജന. സെകട്ടറി സി ടി ആയിശ, മുഹ്‌സിന പത്തനാപുരം, ഫാത്തിമ സാലിസ, പി ഹുദ, നജീബ കടലുണ്ടി പങ്കെടുത്തു. സമീറ തിരുത്തിയാട്, സജ്‌ന പട്ടേല്‍താഴം, മുഹമ്മദലി കൊളത്തറ, ഇല്യാസ് പാലത്ത്, യഹ്‌യ മുബാറക്, മിന്‍ഹ സലീം, ഷക്കീല ആരാമ്പ്രം, ഫാത്തിമ ദില്‍ഷാദ്, നഫീസ ബാപ്പുട്ടി, സഗീറ അരക്കിണര്‍, സീനത്ത് പുതിയകടവ്, ഫാത്തിമ ജസിത്ത് പ്രസംഗിച്ചു.