കോഴിക്കോട് സൗത്ത് ജില്ല എം ജി എം ഭാരവാഹികള്‍

കോഴിക്കോട്: എം ജി എം കോഴിക്കോട് സൗത്ത് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സഫൂറ തിരുവണ്ണൂര്‍ (പ്രസിഡന്റ്), ഷമീന ഫാറൂഖ് (സെക്രട്ടറി), സമീറ തിരുത്തിയാട് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. 35 അംഗ പ്രവര്‍ത്തകസമിതിയെയും 15 അംഗ സെക്രട്ടറിയേറ്റിനെയും യോഗം തെരഞ്ഞെടുത്തു. എം എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗം വി സി മറിയക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ അബ്ദുറശീദ് മടവൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മിസ്ബാഹ് ഫാറൂഖി, മുര്‍ശിദ് പാലത്ത്, അബ്ദുല്‍മജീദ് സുല്ലമി, ഫാദില്‍, നദ നസ്‌റിന്‍, മുഹമ്മദലി, നജീബ കടലുണ്ടി പ്രസംഗിച്ചു.
