എം ജി എം കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റ്
കണ്ണൂര്‍: റഷ്യയുടെ ആക്രമണത്തില്‍ യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി വേഗത കൂട്ടണമെന്ന് എം ജി എം ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ സെക്രട്ടറി ടി പി റുസീന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, കെ പി ഷഫീന ശുക്കൂര്‍, കെ എം സുലൈഖ പ്രസംഗിച്ചു.